Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 16th Oct 2024
 
 
UK Special
  Add your Comment comment
പെട്രോള്‍ വില ഇനി കുറയില്ല, ഇന്ധനഡ്യൂട്ടി വര്‍ധിപ്പിക്കാനും നീക്കം
reporter

ലണ്ടന്‍: രാജ്യത്ത് പെട്രോള്‍ വില കുറയുന്നതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ച ജനതയ്ക്ക് ഇന്ന് ഇരട്ട ഇരുട്ടടി നല്‍കി യുകെ സര്‍ക്കാര്‍. പെട്രോള്‍ വില കുറയില്ലെന്ന് അറിയിച്ചതിന് പിന്നാലെ ഇന്ധന ഡ്യൂട്ടി വര്‍ധന നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ചാന്‍സലര്‍. ഇത് വാഹന ഉടമകളെ സാരമായി ബാധിക്കും. ശരാശരി ഒരു കാറില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ ചെലവില്‍ 6.38 പൗണ്ടിന്റെ കുറവാണ് വരുത്തിയത്. 11 ആഴ്ച ഈ നിലയില്‍ തുടര്‍ന്നു. എന്നാല്‍ ഈയാഴ്ച മുതല്‍ നിരക്കില്‍ മാറ്റമില്ലാതെ തുടരുകയാണ്.

ഇതിനിടെയാണ് ടോറികള്‍ സമ്മാനിച്ച 5 പെന്‍സ് ഡ്യൂട്ടി വെട്ടിക്കുറവ് പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. ഇതോടെ ചെലവുകള്‍ കുതിച്ചുയരുമെന്നാണ് മുന്നറിയിപ്പ്. ഇന്ധന ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുമെന്ന ഭീഷണിക്ക് പുറമെ എണ്ണവിലയിലെ ചാഞ്ചാട്ടം പമ്പുകളിലെ ഇന്ധനവിലയെ ബാധിക്കുമെന്ന് എഎ മേധാവി എഡ്മണ്ട് കിംഗ് പറഞ്ഞു. ഫ്യൂവല്‍ ഡ്യൂട്ടി ഫ്രീസിംഗ് തുടരണമെന്ന് പാര്‍ലമെന്റില്‍ ടോറി എംപി സാഖിബ് ഭട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വിന്ററില്‍ ഒരു ഇന്ധനവില വര്‍ദ്ധന ബ്രിട്ടീഷ് കുടുംബങ്ങളും, ചെറുകിട ബിസിനസ്സുകളും താങ്ങില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2011 മുതല്‍ ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഇത് നീക്കം ചെയ്ത് പണം സ്വരൂപിക്കാനുള്ള നടപടി ആരംഭിക്കുമെന്നാണ് കരുതുന്നത്.

 
Other News in this category

 
 




 
Close Window