ലണ്ടന്‍: അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയ മലയാളി മരിച്ചു. ലിവര്‍പൂളില്‍ താമസിക്കുന്ന വിന്‍സെന്റ് തോമസ് (69) ആണ് മരിച്ചു. പൂത്തോള്‍ സ്വദേശിയായ അദ്ദേഹത്തിന്റെ മരണം വിശ്വസിക്കാനാവാതെ ലിവര്‍പൂളിലെ മലയാളികള്‍. വിന്‍സെന്റ് തോമസിന്റെ സംസ്‌കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10.30ന് പൂത്തോള്‍ സെന്റ് ആന്റണി കപ്പോളയില്‍ നടക്കും.