ന്യൂഡല്‍ഹി: ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. ഇതേ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റ് ചെയ്തു.'ബോംബ് ദിസ് ഫ്‌ലൈറ്റ്' എന്നായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി വിമാനം യാത്ര തുടര്‍ന്നു.
290 യാത്രക്കാരുമായി ലണ്ടനില്‍ നിന്ന് പുറപ്പെട്ട വിസ്താര വിമാനത്തിലാണ് ശുചിമുറിയില്‍ നിന്ന് ഭീഷണി കത്ത് കണ്ടെടുത്തത്. കത്ത് കണ്ടെടുത്ത ഉടന്‍തന്നെ അധികൃതരെ വിവരം അറിയിക്കുകയും തുടര്‍ന്ന് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തെന്നും സംശയകരമായ രീതിയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കമ്പനി അറിയിച്ചു.