Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നിക്ഷേപ നടപടികള്‍ ലഘൂകരിക്കാന്‍ 'സരള്‍ കേരളം'; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി
reporter

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വരുന്ന നിക്ഷേപങ്ങള്‍ക്ക് ആവശ്യമായ അനുമതികളും ലൈസന്‍സുകളും വേഗത്തിലാക്കുന്നതിനായി 'സരള്‍ കേരളം' എന്ന പുതിയ പദ്ധതിക്ക് രൂപം നല്‍കിയതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു. 'സിംപ്ലിഫൈഡ് ആന്‍ഡ് ആക്സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവല്‍ ആന്‍ഡ് ലൈസന്‍സസ്' എന്നതിന്റെ ചുരുക്കപ്പേരാണ് 'സരള്‍'. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ?25 കോടി മുതല്‍ ?50 കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ജില്ലാ തലത്തിലുള്ള സമിതിയും ?50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന തലത്തിലുള്ള സമിതിയുമാണ് അനുമതി നല്‍കുക. നിക്ഷേപ നിര്‍ദേശം ലഭിച്ചാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ എത്ര ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നത് നിയമത്തില്‍ തന്നെ നിശ്ചയിക്കും.

പുതിയ സംവിധാനം ഒരു വകുപ്പിന്റെയും നിലവിലെ അധികാരം കവരുന്നതല്ലെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് വകുപ്പുകളുടെ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടപടിക്രമങ്ങളുടെ ഏകോപന ചുമതല കെഎസ്ഐഡിസിക്കായിരിക്കും. നിക്ഷേപ പദ്ധതികള്‍ ഏതെങ്കിലും വകുപ്പിന്റെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും അനുസൃതമല്ലെന്ന തര്‍ക്കമുണ്ടായാല്‍ അതിന് പരിഹാരം കാണുന്നതിനുള്ള അപ്പീല്‍ സംവിധാനവും 'സരള്‍ കേരളം' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിക്ഷേപകരെ അനാവശ്യ നടപടിക്രമങ്ങളില്‍ നിന്ന് ഒഴിവാക്കി അനുമതി നടപടികള്‍ ലളിതവും സമയബന്ധിതവുമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നിക്ഷേപരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് പദ്ധതി വഴിയൊരുക്കുമെന്നും കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നിര്‍ണായക ചുവടുവയ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എറണാകുളത്ത് ദേശീയ അന്വേഷണ ഏജന്‍സിക്കായി രണ്ട് പ്രത്യേക കോടതികള്‍ കൂടി സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന്റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ്-2 വിഭാഗത്തില്‍ 18 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നല്‍കി. വിവിധ ആശുപത്രികളില്‍ റേഡിയോഗ്രാഫര്‍മാരുടെ കുറവ് രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window