Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കര്‍ണാടക സന്ദര്‍ശനത്തിനിടെ അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷബാധയെന്ന് പ്രഹ്ലാദ് ജോഷി
reporter

ബംഗളൂരു: കര്‍ണാടക സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ഛര്‍ദ്ദിയും ശാരീരിക അവശതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച ഹുബ്ബള്ളിയില്‍ നിശ്ചയിച്ചിരുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തില്ല. ഭക്ഷ്യവിഷബാധയാണ് ആരോഗ്യപ്രശ്‌നത്തിന് കാരണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പിന്നീട് അറിയിച്ചു. ഹുബ്ബള്ളിയിലെ കെഎല്‍ഇ ജഗദ്ഗുരു ഗംഗാധര്‍ മഹാസ്വാമിഗളു മൂരുസാവിര്‍മഠ് മെഡിക്കല്‍ കോളജിന്റെയും 1,200 കിടക്കകളുള്ള കെഎല്‍ഇ ആശുപത്രി-മെഡിക്കല്‍ റിസര്‍ച്ച് സെന്ററിന്റെയും ഉദ്ഘാടനത്തിനായാണ് അമിത് ഷാ കര്‍ണാടകയിലെത്തിയത്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം ഹോട്ടലില്‍ വിശ്രമിക്കുകയായിരുന്നു. അമിത് ഷായുടെ അഭാവത്തില്‍ പ്രഹ്ലാദ് ജോഷി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്.

ഛര്‍ദ്ദിയെ തുടര്‍ന്ന് അമിത് ഷായ്ക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നുവെന്നും ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ആരോഗ്യനില മെച്ചപ്പെട്ടുവെന്നും പ്രഹ്ലാദ് ജോഷി അറിയിച്ചു. തുടര്‍ന്ന് വൈകിട്ടോടെ അമിത് ഷാ പുതുതായി ഉദ്ഘാടനം ചെയ്ത കെഎല്‍ഇ ക്യാമ്പസില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിയ ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി. ഹുബ്ബള്ളിയിലെ പരിപാടിക്ക് പുറമേ ബെലഗാവി ജില്ലയിലെ ശ്രീ ബീരേശ്വര കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിലും അമിത് ഷാ പങ്കെടുക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ആ സന്ദര്‍ശനവും റദ്ദാക്കി. വെള്ളിയാഴ്ച രാത്രിയാണ് അമിത് ഷാ ഹുബ്ബള്ളിയിലെത്തിയത്. ശനിയാഴ്ച രാവിലെ ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടതോടെ പൊതുപരിപാടികളില്‍നിന്ന് വിട്ടുനിന്ന അദ്ദേഹം പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു.

 
Other News in this category

 
 




 
Close Window