Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കാണാതായ പിക്കപ്പ് വാന്‍ ഡ്രൈവറുടെ മൃതദേഹം വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍
reporter

വടക്കാഞ്ചേരി: മുണ്ടൂരില്‍ നിന്ന് കാണാതായ പിക്കപ്പ് വാന്‍ ഡ്രൈവറുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വനമേഖലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കിള്ളിമംഗലം മഞ്ഞക്കാട് തൊടിവീട്ടില്‍ ബാബു (52) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് വനത്തിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ ബന്ധുക്കള്‍ മൃതദേഹം ബാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഒരു കരാറുകാരന്റെ കീഴില്‍ പിക്കപ്പ് വാന്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബാബു. മുണ്ടൂരില്‍ കരാറുകാരന്റെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്തുനിന്നാണ് വ്യാഴാഴ്ച മുതല്‍ അദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലുമാണ് ബാബു ഓടിച്ചിരുന്ന പിക്കപ്പ് വാന്‍ വട്ടായി വനമേഖലയോട് ചേര്‍ന്ന ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് വടക്കാഞ്ചേരി, പേരാമംഗലം പൊലീസ് സംഘങ്ങളും നാട്ടുകാരും സഹപ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് വനത്തിനുള്ളില്‍ വ്യാപക തിരച്ചില്‍ നടത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വാഹനത്തിന് സമീപത്തെ വനപ്രദേശത്ത് ബാബുവിന്റെ മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാഫലവും ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

 
Other News in this category

 
 




 
Close Window