Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.1928 INR
ukmalayalampathram.com
Sun 20th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ജയില്‍ ആശുപത്രി മെച്ചപ്പെടുത്തിയത് ഞാന്‍; ഇപ്പോള്‍ ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നതില്‍ സന്തോഷം'; തച്ചങ്കരിയെ പരോക്ഷമായി പരിഹസിച്ച് ആര്‍. ശ്രീലേഖ
reporter

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിയെ പേരെടുത്തുപറയാതെ പരിഹസിച്ച് മുന്‍ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്ക് താന്‍ ജയില്‍ വകുപ്പ് ഡിജിപിയായിരിക്കെ മെച്ചപ്പെടുത്തിയതാണെന്നും ഇപ്പോള്‍ അത് ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തച്ചങ്കരിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ശ്രീലേഖയുടെ പോസ്റ്റ്. ജയിലിലെ സാധാരണ സെല്ലുകളെ അപേക്ഷിച്ച് ആശുപത്രി ബ്ലോക്ക് വൃത്തിയുള്ളതാണെന്നും നല്ല കിടക്ക, മെത്ത, തലയിണ, ഫാന്‍, ശുചിയായ ശൗചാലയം, ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യം, പൂന്തോട്ടം, പ്രത്യേക ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ അവിടെയുണ്ടെന്നും ശ്രീലേഖ കുറിച്ചു. ഇവയെല്ലാം താന്‍ ജയില്‍ വകുപ്പ് മേധാവിയായിരുന്ന കാലത്ത് മെച്ചപ്പെടുത്തിയതാണെന്നും അവര്‍ പറഞ്ഞു.

''ഇപ്പോള്‍ അത് ആര്‍ക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കില്‍ സന്തോഷം!''

തച്ചങ്കരിയുടെ പേര് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും അദ്ദേഹം ആശുപത്രി ബ്ലോക്കിലേക്ക് മാറ്റപ്പെട്ടതിന് പിന്നാലെയെത്തിയ പ്രതികരണം അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള പരോക്ഷ വിമര്‍ശനമായാണ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്. ശ്രീലേഖയും തച്ചങ്കരിയും 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു. സര്‍വീസിലിരിക്കെ ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോട്ടയം വിജിലന്‍സ് കോടതിയാണ് ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലുവര്‍ഷം കഠിനതടവും ?30.84 ലക്ഷം പിഴയും വിധിച്ചത്. 2003 ജനുവരി 1 മുതല്‍ 2007 ജൂലൈ 7 വരെയുള്ള പരിശോധനാ കാലയളവില്‍ അദ്ദേഹത്തിന്റെ അറിയപ്പെടുന്ന വരുമാനത്തേക്കാള്‍ ?30.84 ലക്ഷം അധിക സ്വത്തുണ്ടായിരുന്നുവെന്നും ഇത് വരുമാനത്തിന്റെ 52.33 ശതമാനമാണെന്നും കോടതി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ശിക്ഷ വിധിച്ചതിന് പിന്നാലെ തച്ചങ്കരിയെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. അവിടെ സി-475 എന്ന തടവുകാരന്‍ നമ്പരാണ് നല്‍കിയിരിക്കുന്നത്. ജയിലിലെത്തിയശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്. ആരോഗ്യനില വിലയിരുത്തിയശേഷം സാധാരണ സെല്ലിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്. അതേസമയം ശിക്ഷാവിധിക്കെതിരെ തച്ചങ്കരി കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window