Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നാളെ ശബ്ദമുയര്‍ത്തുന്നത് നിങ്ങളാകാം'; വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹന്‍ലാല്‍
reporter

കൊച്ചി: ഡല്‍ഹിയില്‍ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹന്‍ലാലിന്റെ മകളും സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന വിസ്മയ മോഹന്‍ലാലും. 'വില്‍ മേക്ക് ഇറ്റ് എസ്‌കെ' എന്ന സമൂഹമാധ്യമ പേജ് പങ്കുവച്ച കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പുനഃപങ്കുവച്ചാണ് വിസ്മയ നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളോടും യോജിക്കണമെന്നില്ലെങ്കിലും ജനങ്ങളുടെ ശബ്ദത്തിന് ചര്‍ച്ചയ്ക്കുപകരം ബലപ്രയോഗത്തിലൂടെ മറുപടി നല്‍കുന്നത് ജനാധിപത്യത്തിന് യോജിച്ചതാണോയെന്ന് കുറിപ്പില്‍ ചോദിക്കുന്നു. ഇന്ന് ഇതിനെ ചോദ്യംചെയ്തില്ലെങ്കില്‍ നാളെ സമാനമായ അനുഭവം ആര്‍ക്കും നേരിടേണ്ടിവരാമെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട്.

വിസ്മയ പങ്കുവച്ച കുറിപ്പിന്റെ ആശയം:

''കണ്ണീര്‍വാതകം, ലാത്തിച്ചാര്‍ജ്, പരിക്കേറ്റ വിദ്യാര്‍ഥികള്‍, അടച്ചിട്ട റോഡുകളും മെട്രോ സ്റ്റേഷനുകളും, നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കനത്ത ബാരിക്കേഡുകള്‍, ഇന്റര്‍നെറ്റ് നിയന്ത്രണം...

പ്രതിഷേധക്കാര്‍ പറയുന്നതെല്ലാം അംഗീകരിക്കണമെന്നില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കണമെന്നോ സമരത്തില്‍ പങ്കാളികളായ സംഘടനകളെ ഇഷ്ടപ്പെടണമെന്നോ ഇല്ല.

എന്നാല്‍ പൊതുജനം ശബ്ദമുയര്‍ത്തുമ്പോള്‍ ചര്‍ച്ചയ്ക്കുപകരം ബലപ്രയോഗമാണ് മറുപടിയെങ്കില്‍, നാം എങ്ങനെയൊരു ജനാധിപത്യത്തിലേക്കാണ് നീങ്ങുന്നതെന്ന് എല്ലാവരും ചോദിക്കണം.

കാരണം നാളെ ശബ്ദമുയര്‍ത്തുന്നത് നിങ്ങളായിരിക്കാം. അത് നിങ്ങളുടെ നഗരത്തിലോ അയല്‍പക്കത്തോ കുടുംബത്തിലോ സംഭവിക്കാം. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യരാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ?''

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളില്‍ ഉത്തരവാദിത്തം ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ 'ചലോ സന്‍സദ്' മാര്‍ച്ചാണ് പൊലീസ് നടപടിയെത്തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് ലാത്തിയും കണ്ണീര്‍വാതകവും പ്രയോഗിച്ചപ്പോള്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തുവെന്നാണ് പൊലീസിന്റെ വാദം; സമാധാനപരമായ സമരത്തിനുനേരെ അമിതബലം പ്രയോഗിച്ചെന്നാണ് സംഘാടകരുടെ ആരോപണം

 
Other News in this category

 
 




 
Close Window