Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മന്ത്രി സി.പി. ജോണ്‍ മാപ്പ് പറയണമെന്ന് ആവശ്യം; പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍
reporter

പാലക്കാട്: സൗജന്യയാത്രയും സര്‍ക്കാര്‍ ആശുപത്രി സേവനങ്ങളും ഉപയോഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചെന്നാരോപിച്ച് ഗതാഗതമന്ത്രി സി.പി. ജോണ്‍ പൊതുസമൂഹത്തോടും സംസ്ഥാനത്തെ സ്ത്രീകളോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് പ്രതിഷേധം ശക്തമായി. യുവമോര്‍ച്ച-മഹിളാമോര്‍ച്ച സംയുക്ത നേതൃത്വത്തിലും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിലും കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. കനത്ത മഴ അവഗണിച്ച് യുവമോര്‍ച്ചയും മഹിളാമോര്‍ച്ചയും നടത്തിയ മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളെയും പൊതുസമൂഹത്തെയും അപമാനിക്കുന്ന പരാമര്‍ശം നടത്തിയ മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം ആരോപിച്ചു. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അമൃതാനന്ദ ബാബു, ജനറല്‍ സെക്രട്ടറി അജിത്ത്, മഹിളാമോര്‍ച്ച നേതാക്കളായ കവിത മേനോന്‍, സിന്ധു രാജ്, ജയലക്ഷ്മി രഞ്ജിത് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. മന്ത്രിയുടെ പരാമര്‍ശം ആധുനികവും ജനാധിപത്യപരവുമായ സമൂഹത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് മാര്‍ച്ച് നടത്തിയത്. സി.പി. ജോണ്‍ വിവാദ പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ആര്‍. ജയദേവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബി കൃഷ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എം.എ. ജിതിന്‍രാജ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി. ദിനനാഥ് നന്ദിയും പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഷൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാര്‍, സീനിതാമോള്‍, ഗിരീഷ്, ശശിധരന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

 
Other News in this category

 
 




 
Close Window