Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഓട്ടോ ഡ്രൈവറുടെ സംശയം നിര്‍ണായകമായി; വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടി
reporter

കണ്ണൂര്‍: ഏറെനാളായി ഒളിവിലായിരുന്ന അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പൊലീസ് പിടികൂടി. അര്‍ജുന്‍ ഫ്‌ലാറ്റിലെത്തിയ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് ഇയാളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്നലെ ഉച്ചയോടെയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഓട്ടോറിക്ഷയില്‍ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റിലെത്തിയ ഇയാളെക്കുറിച്ച് ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെയാണ് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. തുടര്‍ന്ന് അര്‍ജുന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് പൊലീസ് രഹസ്യമായി നിരീക്ഷിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെ ഫ്‌ലാറ്റ് വളഞ്ഞാണ് പൊലീസ് ഇയാളെ പിടികൂടാനുള്ള ഓപ്പറേഷന്‍ നടത്തിയത്. അപ്പാര്‍ട്ട്മെന്റിലേക്കുള്ള പ്രധാന വഴികളെല്ലാം പൊലീസ് രഹസ്യമായി നിയന്ത്രണത്തിലാക്കിയിരുന്നു.

പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ അര്‍ജുന്‍ ആയങ്കി കെട്ടിടത്തിന്റെ പിന്‍വശത്തുകൂടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായാണ് വിവരം. എന്നാല്‍ എല്ലാ ഭാഗത്തും നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് സാഹസികമായി കീഴ്പ്പെടുത്തി. ഡിഐജി കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഓപ്പറേഷന്‍ നടത്തിയത്. അര്‍ജുനെ പിടികൂടാനുള്ള നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പൊലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തിയിരുന്നു. ഒളിവിലായിരുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിക്ക് താമസസൗകര്യവും മറ്റ് സഹായങ്ങളും നല്‍കിയവരെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.

ഒളിവിലിരുന്നുകൊണ്ടുതന്നെ തന്നെ പിടികൂടാന്‍ പൊലീസിനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും അര്‍ജുന്‍ ആയങ്കി വെല്ലുവിളിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ നിലവില്‍ മൂന്ന് കേസുകളാണുള്ളത്. അര്‍ജുന്റെ ഒളിവുജീവിതത്തിന് സഹായം നല്‍കിയവരെക്കുറിച്ചും കണ്ണൂരിലെത്തിയതിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തും.

 
Other News in this category

 
 




 
Close Window