Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.595 INR
ukmalayalampathram.com
Sat 15th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കാരക്കുടിയില്‍ മമ്മൂട്ടിക്കും സംഘത്തിനും വഴി തെറ്റി; ഗൂഗിള്‍ മാപ്പ് കൈവിട്ടപ്പോള്‍ വഴികാട്ടിയായി തമിഴ്‌നാട് സ്വദേശി
reporter

കൊച്ചി: പുതിയ സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശിച്ച ശേഷം തമിഴ്‌നാട്ടിലെ കാരക്കുടിയില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ നടന്‍ മമ്മൂട്ടിക്കും സംഘത്തിനും വഴി തെറ്റി. ഗൂഗിള്‍ മാപ്പ് പലവഴികളിലൂടെ ചുറ്റിച്ചെങ്കിലും ശരിയായ വഴി കണ്ടെത്താനാകാതെ വന്നപ്പോള്‍ സഹായവുമായി എത്തിയത് കാരക്കുടി സ്വദേശിയായ പാണ്ഡ്യന്‍. രാത്രി ബൈക്കില്‍ ഏകദേശം പത്ത് കിലോമീറ്ററോളം മുന്നില്‍ സഞ്ചരിച്ചാണ് പാണ്ഡ്യന്‍ മമ്മൂട്ടിക്കും സംഘത്തിനും വഴി കാണിച്ചുനല്‍കിയത്. സംഭവത്തെക്കുറിച്ച് നിര്‍മാതാവ് ആന്റോ ജോസഫാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. മമ്മൂട്ടിയോടുള്ള പാണ്ഡ്യന്റെ സ്‌നേഹവും സഹായമനോഭാവവും വിവരിക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തു.

മമ്മൂട്ടിക്കൊപ്പം ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കാരക്കുടിയിലെ താമസസ്ഥലത്തേക്ക് തിരികെ പോകുന്നതിനിടെയാണ് വഴി തെറ്റിയത്. ഗൂഗിള്‍ മാപ്പ് നിര്‍ദേശിച്ച വഴികളിലൂടെ പലവട്ടം സഞ്ചരിച്ചിട്ടും ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാതെ സംഘം ആശയക്കുഴപ്പത്തിലായി. ഇതിനിടെയാണ് പാണ്ഡ്യന്‍ ഇവരുടെ വാഹനത്തിനരികിലെത്തിയത്. ആദ്യം, ''നീങ്ക മലയാളികളാ?'' എന്ന് ചോദിച്ച പാണ്ഡ്യന്‍ വാഹനത്തിനുള്ളിലേക്ക് നോക്കിയപ്പോഴാണ് മമ്മൂട്ടിയെ തിരിച്ചറിഞ്ഞത്. അമ്പരപ്പും ആവേശവും നിറഞ്ഞ പാണ്ഡ്യന്‍, ''നീങ്ക മമ്മൂട്ടി സാറാ... എന്നെ ഫോളോ സെയ്'' എന്ന് പറഞ്ഞ് ബൈക്കില്‍ മുന്നോട്ട് നീങ്ങി.

തുടര്‍ന്ന് ഗൂഗിള്‍ മാപ്പിനുപോലും കൃത്യമായി കാണിച്ചുകൊടുക്കാന്‍ കഴിയാത്ത വഴികളിലൂടെ ഏകദേശം പത്ത് കിലോമീറ്ററോളം പാണ്ഡ്യന്‍ സംഘത്തെ നയിച്ചു. ശരിയായ വഴിയിലെത്തിച്ച ശേഷം ''അപ്പടിയെ സ്‌ട്രെയിറ്റ് കേരള'' എന്ന് പറഞ്ഞ് കേരളത്തിലേക്കുള്ള ദിശയും കാണിച്ചുകൊടുത്താണ് അദ്ദേഹം മടങ്ങിയത്. അപരിചിതമായ രാത്രിവഴിയില്‍ ഒരു താരത്തെ ആരാധിക്കുന്നതിലുപരി മനുഷ്യസ്‌നേഹത്തോടെ സഹായിക്കാന്‍ മുന്നോട്ടുവന്ന പാണ്ഡ്യന്റെ പ്രവൃത്തി ഏറെ ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നുവെന്നാണ് ആന്റോ ജോസഫിന്റെ കുറിപ്പിന്റെ സാരം. മമ്മൂട്ടിയോടുള്ള തമിഴ്‌നാട്ടിലെ ആരാധകരുടെ സ്‌നേഹത്തിന്റെ മറ്റൊരു ഉദാഹരണമായും സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

 
Other News in this category

 
 




 
Close Window