Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കിയത് 15,627 പോസ്റ്റുകളും ലിങ്കുകളും; നിയമസഭയില്‍ ആഭ്യന്തരമന്ത്രിയുടെ മറുപടി
reporter

തിരുവനന്തപുരം: വി.ഡി. സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമൂഹമാധ്യമങ്ങളില്‍നിന്ന് 15,627 പോസ്റ്റുകളും ലിങ്കുകളും നീക്കം ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഉള്ളടക്കങ്ങളും ഇതിലുണ്ട്. സേവ്യര്‍ ചിറ്റിലപ്പള്ളിയുടെ ചോദ്യത്തിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് വിശദീകരണം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍നിന്ന് ന്യൂസ് കാര്‍ഡുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ നീക്കം ചെയ്യാന്‍ സഹ്യോഗ് പോര്‍ട്ടല്‍ വഴി കേരള പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ചായിരുന്നു ചോദ്യം.

വ്യക്തികളുടെ പരാതികളുടെയും പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്ന സംഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കൃത്രിമമായി എഡിറ്റ് ചെയ്ത വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നതായി കണ്ടെത്തുമ്പോള്‍ ബന്ധപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നോട്ടീസ് നല്‍കി അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. സഹ്യോഗ് പോര്‍ട്ടല്‍ വഴിയും അല്ലാതെയും ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതായും മറുപടിയില്‍ പറയുന്നു. ആകെ ലഭിച്ച 4,201 പരാതികളില്‍ 3,472 എണ്ണത്തില്‍ നിയമനടപടി സ്വീകരിച്ചു. ഇത്തരം സമൂഹമാധ്യമ ഉള്ളടക്കങ്ങള്‍ പൊലീസ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.

 
Other News in this category

 
 




 
Close Window