Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മീന്‍ കഴിച്ചത് വീട്ടുകാരില്‍നിന്ന് മറച്ചു; തൊണ്ടയില്‍ കുടുങ്ങിയ മുള്ള് പുറത്തെടുത്ത് 77കാരന് ആശ്വാസം
reporter

കാണ്‍പുര്‍: മീന്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ മുള്ള് കുടുങ്ങിയ വിവരം വീട്ടുകാരില്‍നിന്ന് മറച്ചുവച്ച 77കാരന് ഒടുവില്‍ ആശുപത്രിയില്‍ ചികിത്സ. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ബാര സ്വദേശിയായ ഗംഗാ ബക്ഷിയുടെ തൊണ്ടയില്‍ കുടുങ്ങിയ മുള്ള് ലാലാ ലജ്പത് റായ് ആശുപത്രിയില്‍ എന്‍ഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു. സസ്യാഹാരം മാത്രം കഴിക്കുന്ന കുടുംബത്തിലെ അംഗമായ ഗംഗാ ബക്ഷി വീട്ടുകാര്‍ അറിയാതെയാണ് മീന്‍ കഴിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 25ന് ഇത്തരത്തില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വലിയൊരു മുള്ള് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. വീട്ടുകാര്‍ അറിയുമെന്ന ആശങ്കയില്‍ സംഭവം വെളിപ്പെടുത്തിയില്ല.

പിന്നീട് വേദന വര്‍ധിക്കുകയും ഭക്ഷണവും വെള്ളവും ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തതോടെ കുടുംബം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. മീന്‍മുള്ള് കുടുങ്ങിയതാകാമെന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും കുടുംബാംഗങ്ങള്‍ തങ്ങള്‍ സസ്യാഹാരികളാണെന്നായിരുന്നു മറുപടി നല്‍കിയത്. തുടക്കത്തില്‍ ഡോക്ടറോടും വിവരം മറച്ചുവച്ച ഗംഗാ ബക്ഷി വേദന രൂക്ഷമായതോടെ മീന്‍ കഴിച്ച കാര്യം സമ്മതിച്ചു. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പിയിലൂടെ മുള്ള് നീക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window