Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Nov 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന് പരാതി; ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍
reporter

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയില്‍ തിരുവനന്തപുരം ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ അറസ്റ്റില്‍. ഡോ. സബൈന്‍ ശിവദാസിന്റെ പരാതിയില്‍ പേട്ട പൊലീസാണ് നടപടി സ്വീകരിച്ചത്.

ആശുപത്രിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത നല്‍കിയശേഷം അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നാണ് പരാതിയിലെ ആരോപണം. പണം കൈമാറിയതിനു പിന്നാലെ ആശുപത്രി അധികൃതര്‍ സുഹൈലിനെ മുറിയില്‍ പൂട്ടിയിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എകെജി സെന്റര്‍ ആക്രമണക്കേസിലും സുഹൈല്‍ ഷാജഹാന്‍ പ്രതിയാണ്

 
Other News in this category

 
 




 
Close Window