യുകെയിലെ ലിവര്‍പൂളില്‍ താമസിക്കുന്ന വിന്‍സെന്റ് തോമസ് (69) അന്തരിച്ചു. തൃശൂരിലെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. നാട്ടിലേക്ക് അവധിക്ക് പോയതായിരുന്നു വിന്‍സെന്റ്. മൃതദേഹ സംസ്‌കാരം (വെള്ളിയാഴ്ച) രാവിലെ 10.30ന് തൃശൂരിലെ പൂത്തോള്‍ സെന്റ് ആന്റണി കപ്പേളയില്‍. ലിവര്‍പൂളിലെ മലയാളി സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു വിന്‍സെന്റ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് ലിവര്‍പൂളിലെ സുഹൃത്തുക്കള്‍ക്ക് ഇനിയും വിശ്വസിക്കുവാന്‍ കഴിഞ്ഞിട്ടില്ല.
വിവിധ മലയാളി സംഘടനകള്‍ അദ്ദേഹത്തിന്റെ വേര്‍പാടിലും കുടുംബത്തിനുണ്ടായ വേദനയിലും പങ്കുചേര്‍ന്ന് അനുശോചനം അറിയിച്ചു. |