അഞ്ചു പൗണ്ടിന് നാല് ഐറ്റങ്ങളുമായി മക്ഡോണാള്‍ഡിന്റെ പുതിയ മീല്‍ ഡീല്‍. ഈ ഓഫര്‍ ഇപ്പോള്‍ നിലവിലുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഇത് തെരഞ്ഞെടുക്കാന്‍ ആകുമെന്നുമാണ് അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡ് പറയുന്നത്. ഒരു ചീസ് ബര്‍ഗര്‍ അല്ലെങ്കില്‍ മായോ ചിക്കന്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞടുക്കാന്‍ കഴിയും. അതിനോടൊപ്പം ഒരു മീഡിയം ഡ്രിങ്ക്, ഫ്രൈസ്, നാല് ചിക്കന്‍ നഗറ്റുകള്‍ എന്നിവയും ലഭിക്കും.
ഈ സാധനങ്ങള്‍ ഓരോന്നായി വാങ്ങുകയാണെങ്കില്‍ 7.46 പൗണ്ട് നല്‍കേണ്ടി വരും അതായത്, ഈ ഓഫര്‍ ഉപയോഗപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് 2.46 പൗണ്ട് ലാഭിക്കാം എന്നര്‍ത്ഥം. ഒട്ടുമിക്ക ഔട്ട്ലെറ്റുകളിലും ഈ ഓഫര്‍ ഇപ്പോള്‍ ലഭ്യമാണ് ഉപഭോക്താക്കള്‍ക്ക് രാവിലെ 11 മണി മുതല്‍ ഇത് ഓര്‍ഡര്‍ ചെയ്യാന്‍ ആകും. എന്നാല്‍, ഇത് സ്റ്റോറുകളില്‍ നിന്നു നേരിട്ട് വാങ്ങാന്‍ മാത്രമെ സാധിക്കുകയുള്ളു എന്നതിനാല്‍ വീടുകളിലിരുന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ആകില്ല. അതുപോലെ എല്ലാ റെസ്റ്റോറന്റുകളിലും ഈ പദ്ധതി ഇല്ല. |