Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.0214 INR  1 EURO=105.02 INR
ukmalayalampathram.com
Sun 11th Jan 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍
reporter

കോഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്ന മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'സേവ് കോണ്‍ഗ്രസ്' എന്ന പേരില്‍ മുല്ലപ്പള്ളിയുടെ ജന്മനാട്ടിലാണ് പോസ്റ്ററുകള്‍ കണ്ടത്. മുക്കാളിയിലും അഴിയൂരിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുകയാണ്.

ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, എഐസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടും അധികാരലോലുപത മാറിയില്ലേ എന്നും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ ഇദ്ദേഹം വിശ്രമജീവിതം തുടരട്ടെ എന്നും പോസ്റ്ററുകളില്‍ ആരോപിക്കുന്നു.

നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഏതെങ്കിലും സ്ഥാനത്ത് മത്സരിക്കാന്‍ മുല്ലപ്പള്ളി നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു

 
Other News in this category

 
 




 
Close Window