Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി; ഭര്‍ത്താവിനെ ബിജെപി പുറത്താക്കി, ഗൂഢാലോചനയെന്ന് ആരോപണം
reporter

പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി മുന്നോട്ട് കൊണ്ടുപോകരുതെന്ന് ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതായി പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, പുറത്താക്കുന്നതിന് മുന്‍പ് വിശദീകരണം ചോദിക്കാനും പാര്‍ട്ടി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ലെന്ന പേരിലാണ് പുറത്താക്കല്‍ നടന്നതെന്ന് പാര്‍ട്ടി വ്യക്തമാക്കിയെങ്കിലും, വിശദീകരണം ചോദിക്കാതെ ഏകപക്ഷീയമായി പുറത്താക്കിയതാണെന്ന് യുവാവ് ആരോപിച്ചു. പുറത്താക്കല്‍ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെയാണ് യുവമോര്‍ച്ച ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ട് പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് അറിയിച്ചത്. ബിജെപി പഞ്ചായത്ത് സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി നടന്നതെന്ന് വിശദീകരിച്ചു. തച്ചനാട്ടുകര പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി മൂന്ന് വോട്ടിന് തോറ്റിരുന്നു. തോല്‍വിക്ക് കാരണക്കാരനെന്ന് പ്രദേശത്തെ പ്രവര്‍ത്തകരും പ്രാദേശിക നേതൃത്വവും യുവാവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് കുടുംബജീവിതം തകര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുലിനെതിരെ യുവതിയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും, തന്റെ അസാന്നിധ്യം അവസരമാക്കി വശീകരിച്ചുവെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നത് ചോദ്യം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

 
Other News in this category

 
 




 
Close Window