കൊച്ചി: വിവാദങ്ങള്‍ക്കു പിന്നാലെ മുസിരിസ് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രം പിന്‍വലിച്ചു. ചിത്രം വികലമാക്കിയെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് നടപടി.
ബിനാലെ ഇടം വേദിയില്‍ കലാകാരന്‍ ടോം വട്ടക്കുഴി അവതരിപ്പിച്ച ചിത്രമാണ് നീക്കം ചെയ്തത്. ക്രൈസ്തവ സഭകളടക്കം വിവിധ സംഘടനകള്‍ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ക്യുറേറ്ററും കലാകാരനും ചേര്‍ന്ന് എടുത്ത തീരുമാനപ്രകാരമാണ് ചിത്രം പിന്‍വലിച്ചതെന്ന് ബിനാലെ അധികൃതര്‍ അറിയിച്ചു.
ചിത്രത്തില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ദൃശ്യത്തെ വികലമാക്കി അവതരിപ്പിച്ചുവെന്നാരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിവാദം ശക്തമായത്.
സംഭവവുമായി ബന്ധപ്പെട്ട് ബിനാലെ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്