Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4192 INR  1 EURO=110.2536 INR
ukmalayalampathram.com
Wed 09th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചേന്തി അനിലിനോട് വിരോധമില്ല, ക്ഷമിച്ചു'; വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ 15ഓടെ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി
reporter

തിരുവനന്തപുരം: തന്നോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് നേതാവ് ചേന്തി അനിലിനോട് ക്ഷമിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം അനില്‍ ക്ഷമ ചോദിച്ചതോടെ അദ്ദേഹം വലുതാവുകയും താന്‍ ചെറുതാവുകയും ചെയ്തുവെന്നും അതിനാല്‍ അദ്ദേഹത്തോട് ഇനി വിരോധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രമ്യ ഹരിദാസ് എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി പാര്‍ട്ടി പരിശോധിച്ചുവരികയാണെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ യാതൊരു വീഴ്ചയും ഉണ്ടാകില്ല. സ്വീകരിച്ച നടപടികള്‍ കെപിസിസി പ്രസിഡന്റ് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ 15ഓടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗം വര്‍ധിച്ചതാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നെന്നും അദ്ദേഹം പറഞ്ഞു.

മഴയുടെ കുറവിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് വെള്ളമുള്ളത്. ഇതുമൂലം ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനത്തിലും കുറവുണ്ടായി. കൂടാതെ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞതും കേരളത്തെ ബാധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പീക്ക് സമയങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടെങ്കിലും അതിന്റെ അധികഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ വൈദ്യുതി വിതരണം തടസ്സമില്ലാതെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വൈകുന്നേരം ഏഴ് മുതല്‍ രാത്രി 12 വരെ ഏര്‍പ്പെടുത്തുന്ന വൈദ്യുതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്‍കൂട്ടി ലഭ്യമാക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ജില്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടൊപ്പം സുപ്രീംകോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി കേസുകള്‍ നടത്തുന്നതിനായി മുതിര്‍ന്ന അഭിഭാഷകരുടെ പ്രത്യേക പാനല്‍ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window