Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4192 INR  1 EURO=110.2536 INR
ukmalayalampathram.com
Wed 09th Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ജനങ്ങളോട് അല്പമെങ്കിലും മര്യാദ കാണിക്കണം'; വൈദ്യുതി മന്ത്രിക്കെതിരെ കെ. സുരേന്ദ്രന്‍
reporter

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍കൂട്ടി അറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നുവെന്നാരോപിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. പവര്‍ കട്ടിന്റെ സമയം കൃത്യമായി ജനങ്ങളെ അറിയിക്കാനുള്ള മാന്യതയെങ്കിലും മന്ത്രിയില്‍നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല, ഭരണകക്ഷിയുടെ അധ്യക്ഷന്‍ കൂടിയാണ് സണ്ണി ജോസഫെന്ന് ചൂണ്ടിക്കാട്ടിയ സുരേന്ദ്രന്‍, ജനങ്ങളോട് അല്‍പമെങ്കിലും മര്യാദ കാണിക്കാന്‍ മന്ത്രി തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. തലസ്ഥാന നഗരിയിലെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് സമീപമുള്ള ശാന്തിനഗര്‍ കോളനിയില്‍ പോലും വൈദ്യുതി മുടക്കം അനുഭവപ്പെട്ടതായി സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. കഴിഞ്ഞ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറോളം വൈദ്യുതി മുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിനഗര്‍ കോളനിയിലെ സ്ഥിതി ഇതാണെങ്കില്‍ സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങളിലെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യവും സുരേന്ദ്രന്‍ ഉയര്‍ത്തി. ''താങ്കള്‍ വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല, ഭരണകക്ഷിയുടെ അധ്യക്ഷന്‍ കൂടിയാണ്. ജനങ്ങളോട് അല്‍പമെങ്കിലും മര്യാദ കാണിക്കണം. പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത താങ്കളില്‍നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നുണ്ട്,'' എന്നാണ് സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സംബന്ധിച്ച പരാതികള്‍ ഉയരുന്നതിനിടെയാണ് മന്ത്രിക്കെതിരെ ബിജെപി നേതാവിന്റെ വിമര്‍ശനം.

 
Other News in this category

 
 




 
Close Window