കൊല്ലം: പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് പതിനാറുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ വ്‌ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരി അറസ്റ്റില്‍. ഹബീബിയ്യ ഇസ്ലാമിക് അക്കാദമി ഡയറക്ടറായ ഇയാളെ കരുനാഗപ്പള്ളി പൊലീസാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്.
ബന്ധുവിനൊപ്പം പ്രാര്‍ഥനയ്ക്കായി എത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വിശ്വാസം നേടിയശേഷം പ്രതി അതിക്രമം നടത്തിയെന്നാണ് പരാതി. 2025 മുതല്‍ 2026 വരെയുള്ള കാലയളവില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് നിയാസ് ജൗഹരിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.