Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 31st Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യയില്‍ 12 വര്‍ഷത്തിനിടെ 49 കോടി പേര്‍ ദാരിദ്ര്യത്തില്‍നിന്ന് കരകയറിയെന്ന് ലോകബാങ്ക്
reporter

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2011 മുതല്‍ 2023 വരെയുള്ള 12 വര്‍ഷത്തിനിടെ 49 കോടി പേര്‍ ദാരിദ്ര്യത്തില്‍നിന്ന് കരകയറിയതായി ലോകബാങ്ക്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ വിഹിതം 57.7 ശതമാനത്തില്‍നിന്ന് 16.1 ശതമാനമായി കുറഞ്ഞു. ലോകത്ത് ദാരിദ്ര്യം അതിവേഗം കുറയുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് 2026 ഒക്ടോബറിലെ 'ഇന്ത്യ പോവര്‍ട്ടി ആന്‍ഡ് ഇക്വിറ്റി ബ്രീഫ്' ചൂണ്ടിക്കാട്ടുന്നു. പ്രതിദിനം മൂന്ന് ഡോളര്‍ എന്ന മാനദണ്ഡത്തില്‍ കണക്കാക്കുന്ന അതിദാരിദ്ര്യ നിരക്കും ഇതേ കാലയളവില്‍ കുറഞ്ഞു. 2011ല്‍ ജനസംഖ്യയുടെ 27.1 ശതമാനം ഈ പരിധിക്കു താഴെയായിരുന്നെങ്കില്‍ 2023ല്‍ അത് 2.6 ശതമാനമായി.

ദാരിദ്ര്യം കുറഞ്ഞപ്പോഴും തൊഴിലാളികള്‍ക്കിടയിലെ വേതനവ്യത്യാസം വലുതായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 2023ല്‍ വേതനത്തില്‍ മുന്നിലുള്ള പത്ത് ശതമാനം തൊഴിലാളികള്‍ക്ക് ലഭിച്ചത് ഏറ്റവും താഴെയുള്ള പത്ത് ശതമാനത്തിന് ലഭിച്ചതിന്റെ 13 മടങ്ങായിരുന്നു. പ്രതിദിനം 4.20 ഡോളര്‍ എന്ന ദാരിദ്ര്യരേഖ അടിസ്ഥാനമാക്കിയാല്‍, 2026ല്‍ 14.2 ശതമാനമായി കണക്കാക്കുന്ന ദാരിദ്ര്യനിരക്ക് 2028ഓടെ 12.1 ശതമാനമായി താഴുമെന്നാണ് ലോകബാങ്കിന്റെ പ്രതീക്ഷ. ഉപഭോഗത്തിലെ വളര്‍ച്ച, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്, ഭക്ഷ്യസബ്സിഡി അടക്കമുള്ള ക്ഷേമപദ്ധതികളുടെ വിപുലീകരണം എന്നിവ ഇതിന് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.

 
Other News in this category

 
 




 
Close Window