Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 31st Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ചേരാനെല്ലൂര്‍ അപകടക്കേസ്: പതിനേഴുകാരന്റെ വിവരങ്ങള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയതിന് കോടതിയുടെ രൂക്ഷവിമര്‍ശനം
reporter

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന് പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. കുട്ടിയുടെ വിവരങ്ങള്‍ ഒഴിവാക്കി പുതിയ അപ്പീല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. എറണാകുളത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തി എങ്ങനെ അപ്പീല്‍ നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. ഫോട്ടോ കൂടി ഉള്‍പ്പെടുത്തുക മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും വിമര്‍ശിച്ചു. തിരിച്ചറിയല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഓര്‍മിപ്പിച്ച കോടതി, അപ്പീല്‍ ഒക്ടോബര്‍ 31ന് വീണ്ടും പരിഗണിക്കും.

ഹര്‍ജി പരിഗണിക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ ബന്ധു അഭിഭാഷകനെതിരെ ആരോപണം ഉന്നയിച്ചതും നാടകീയ രംഗങ്ങള്‍ക്കിടയാക്കി. വക്കാലത്തില്‍ നിര്‍ബന്ധിച്ച് ഒപ്പിടീക്കുകയായിരുന്നുവെന്ന് ബന്ധുവായ ജയലക്ഷ്മി കോടതിയില്‍ പറഞ്ഞു. ആരാണ് വക്കാലത്ത് നല്‍കിയതെന്ന കോടതിയുടെ ചോദ്യത്തിന് ജയബാലകൃഷ്ണന്റെ മകളാണ് തന്നെ കേസ് ഏല്‍പ്പിച്ചതെന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. വാഹനാപകടക്കേസില്‍ പതിനേഴുകാരന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

 
Other News in this category

 
 




 
Close Window