Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 29th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കേരളത്തില്‍ എംഎല്‍എമാരുടെ പ്രതിമാസ വേതനം 98,000 രൂപയാകും; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറവ്
reporter

തിരുവനന്തപുരം: സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളവും അലവന്‍സുകളും ഉള്‍പ്പെടുന്ന പ്രതിമാസ തുക 70,000 രൂപയില്‍നിന്ന് 98,000 രൂപയായി ഉയര്‍ത്താനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 28,000 രൂപയുടെ വര്‍ധനയാണിത്. മന്ത്രിമാരുടെ പ്രതിമാസ വേതനം 1.33 ലക്ഷം രൂപയാക്കാനും തീരുമാനിച്ചു. 2018നുശേഷമാണ് ജനപ്രതിനിധികളുടെ വേതനം പരിഷ്‌കരിക്കുന്നത്. ഓഫീസ് നടത്തിപ്പ്, ജീവനക്കാരുടെ ചെലവ്, യാത്ര, ഇന്ധനം എന്നിവയ്ക്കുള്ള ചെലവുകള്‍ വര്‍ധിച്ചതാണ് പരിഷ്‌കരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വേതനവര്‍ധനയുടെ ആവശ്യകത ഉന്നയിച്ചിരുന്നു. നിലവിലെ 70,000 രൂപയില്‍ മണ്ഡലം, ടെലിഫോണ്‍, വിവരശേഖരണം, കുറഞ്ഞ യാത്രാബത്ത തുടങ്ങിയ വിവിധ അലവന്‍സുകളും ഉള്‍പ്പെടുന്നു.

വര്‍ധന നടപ്പായാലും പല സംസ്ഥാനങ്ങളിലെയും എംഎല്‍എമാരുടെ പ്രതിമാസ വേതനത്തേക്കാള്‍ കേരളത്തിലെ തുക കുറവായിരിക്കും. റിപ്പോര്‍ട്ടുകളിലെ കണക്കനുസരിച്ച് ഒഡിഷയില്‍ 3.45 ലക്ഷം രൂപയും തെലങ്കാനയില്‍ 2.75 ലക്ഷം രൂപയും മഹാരാഷ്ട്രയില്‍ 2.52 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ പ്രതിമാസ തുക 1.05 ലക്ഷം രൂപയില്‍നിന്ന് 1.80 ലക്ഷം രൂപയായി ഉയര്‍ത്താനുള്ള ബില്‍ അടുത്തിടെ പാസാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യത്തില്‍ അടിസ്ഥാനശമ്പളവും അലവന്‍സുകളും മറ്റ് സൗകര്യങ്ങളും വേര്‍തിരിച്ച് പരിഗണിക്കേണ്ടതുണ്ട്. താമസം, ചികിത്സ, യാത്രാച്ചെലവ്, ജീവനക്കാരുടെ സഹായം തുടങ്ങിയവ ചില സംസ്ഥാനങ്ങളില്‍ പ്രത്യേകം ലഭിക്കുന്നതിനാല്‍ പ്രതിമാസ തുക മാത്രം മൊത്തം ആനുകൂല്യങ്ങളുടെ ചിത്രം വ്യക്തമാക്കില്ല.

 
Other News in this category

 
 




 
Close Window