കൊല്ലം: കടയ്ക്കല്‍ ഇളമ്പഴന്നൂരില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക നിഷ്‌ന (27) മരിച്ചു. ഇളമ്പഴന്നൂര്‍ സമീര്‍ മന്‍സിലില്‍ സമീറിന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയ ശേഷമാണ് സംഭവം. നിഷ്‌നയെ ഭര്‍ത്താവ് സമീര്‍ ആശുപത്രിയിലെത്തിച്ചു. നിഷ്‌ന ഫോണില്‍ ചാറ്റ് ചെയ്തതിനെക്കുറിച്ച് സമീര്‍ ചോദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഏരൂര്‍ പത്തടി നിയാസ് മന്‍സിലില്‍ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്‌ന. ഐന ഫാത്തിമയും ഐഹാന്‍ ഫാത്തിമയുമാണ് മക്കള്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഖബറടക്കം നടത്തി.