Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 31st Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബാറിലെത്തുന്ന എല്ലാവരുടെയും ആധാര്‍ പരിശോധിക്കണമെന്നല്ല; പ്രായത്തില്‍ സംശയമുള്ളവരുടെ രേഖകള്‍ പരിശോധിക്കണമെന്ന് മന്ത്രി എം. ലിജു
reporter

തൃശൂര്‍: ബാറുകളില്‍ മദ്യം വാങ്ങാനെത്തുന്ന എല്ലാവരുടെയും ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. നിയമപരമായ പ്രായപരിധി തികഞ്ഞിട്ടുണ്ടോയെന്ന് സംശയമുള്ളവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണെന്നും ഇത് കര്‍ശനമായി പാലിക്കേണ്ട ഉത്തരവാദിത്തം ബാര്‍ ലൈസന്‍സികള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രായത്തില്‍ സംശയം തോന്നിയാല്‍ ആധാര്‍ ഉള്‍പ്പെടെയുള്ള പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചശേഷമേ മദ്യം നല്‍കാവൂ. നെടുമ്പാശേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി വിശദീകരിച്ചു. നിയമാനുസൃത പ്രായപരിധിയില്‍ താഴെയുള്ളവര്‍ മദ്യം കഴിച്ച് വാഹനമോടിക്കുന്നതും അപകടങ്ങളുണ്ടാക്കുന്നതും തടയേണ്ടതുണ്ട്. സാമൂഹിക ഉത്തരവാദിത്തത്തോടെയാണ് ഇക്കാര്യം പറഞ്ഞതെന്നും എല്ലാവരുടെയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കണമെന്ന അര്‍ഥത്തിലല്ല പ്രസ്താവനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം നവംബറില്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും യുഡിഎഫ് സര്‍ക്കാരിന്റെ നയമെന്നും എം. ലിജു വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window