Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ദീപാവലി വ്യാപാരം ബാധിക്കും; ഇന്ത്യ മുന്നണിയുടെ റാലി മാറ്റണമെന്ന് രാഹുല്‍ ഗാന്ധിയോട് വ്യാപാരികള്‍
reporter

ന്യൂഡല്‍ഹി: നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടത്താനിരിക്കുന്ന ഇന്ത്യ മുന്നണിയുടെ മഹാറാലി മാറ്റിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് വ്യാപാരികളുടെ അഭ്യര്‍ഥന. ദീപാവലി വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി നവംബര്‍ പത്തുവരെ റാലികളും സമരങ്ങളും ഒഴിവാക്കണമെന്ന് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ത്യ മുന്നണി മഹാറാലി സംഘടിപ്പിക്കുന്നത്. ഉത്സവകാലത്ത് വലിയ ജനക്കൂട്ടവും ഗതാഗത നിയന്ത്രണങ്ങളും വിപണികളിലേക്കുള്ള ഉപഭോക്താക്കളുടെ വരവിനെ ബാധിക്കുമെന്ന് സംഘടനാ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

നവംബര്‍ ആറിന് ധന്‍തേരസും എട്ടിന് ദീപാവലിയും ആഘോഷിക്കുന്നതിനാല്‍ അതിനു മുന്നോടിയായുള്ള ദിവസങ്ങള്‍ വ്യാപാരികള്‍ക്ക് നിര്‍ണായകമാണ്. ധന്‍തേരസ് ദിനത്തില്‍ ഡല്‍ഹിയില്‍ സാധാരണയായി കുറഞ്ഞത് 25,000 കോടി രൂപയുടെ വ്യാപാരം നടക്കാറുണ്ടെന്നാണ് ഗോയലിന്റെ അവകാശവാദം. സ്വര്‍ണം, വെള്ളി, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, മധുരപലഹാരങ്ങള്‍, ഉണക്കപ്പഴങ്ങള്‍, വാഹനങ്ങള്‍, വസ്തുവകകള്‍, സമ്മാനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയിലൂടെ ഇത്തവണയും 25,000 കോടി രൂപയ്ക്കുമുകളില്‍ വ്യാപാരം പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുതിയ വസ്തുക്കള്‍ വാങ്ങാന്‍ ഐശ്വര്യപൂര്‍ണമായ ദിവസമായാണ് ഹൈന്ദവ വിശ്വാസപ്രകാരം ധന്‍തേരസിനെ കണക്കാക്കുന്നത്. റാലികളും സമരങ്ങളും ഉത്സവകാല വിപണിയെ ബാധിച്ചാല്‍ 10,000 കോടി രൂപയുടെ നഷ്ടമു

 
Other News in this category

 
 




 
Close Window