തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കണമെന്ന് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി രാജേന്ദ്ര ആര്‍ലേക്കര്‍. കേരള ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് വിവരം.
ചെയര്‍മാന്‍ ഉള്‍പ്പെടെ കമ്മിഷനിലെ ആകെ 16 പേരെ പുറത്താക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്സി നേതൃത്വത്തെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശുപാര്‍ശയ്ക്ക് ആധാരമായ വിശദമായ കാരണങ്ങളും വിഷയത്തില്‍ രാഷ്ട്രപതി സ്വീകരിച്ച നടപടിയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.