Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.4477 INR  1 EURO=106.7008 INR
ukmalayalampathram.com
Tue 16th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
ഇടുക്കി ഗോള്‍ഡിന്റെ ലഹരിയുമായി കൊക്കക്കോളയുടെ പുതിയ കുപ്പിയെത്തും: കഞ്ചാവ് കലര്‍ത്തിയ പാനീയം മലയാളികള്‍ സ്വീകരിക്കുമോ?
Reporter
ബഹുരാഷ്ട്ര കമ്പനിയായ കൊക്കകോള കഞ്ചാവ് ചേര്‍ത്ത പുതിയ പാനീയം വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാനുള്ളതായിരിക്കും ഈ പുതിയ പാനീയമെന്ന് കമ്പനി അവകാശപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാനസിക ഉത്തേജനം നല്‍കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി അതിന്റെ ഔഷധ ശേഷിയായിരിക്കും പുതിയ പാനീയത്തില്‍ ഉപയോഗപ്പെടുത്തുക. ഉത്കണ്ഠ, കഠിനമായ വേദന, നാഡീരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയ്ക്കായ് കഞ്ചാവ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിന് കഞ്ചാവ് ഉപയോഗിക്കാനും ലോകത്ത് പലയിടങ്ങളിലും അനുമതിയുണ്ട്. ഈ അവസരം പരമാവധി മുതലെടുക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഔഷധ നിര്‍മ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കാനഡയിലെ കമ്പനിയായ അറോറ കാനബിസുമായി കൈകോര്‍ത്താണ് കൊക്കക്കോള പുതിയ പാനീയം വിപണിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ പ്രാരംഭ നടപടിയെന്നോണം അറോറ കാനബീസുമായി കമ്പനി ചര്‍ച്ച നടത്തി. .

പെപ്‌സി, കൊക്കകോള തുടങ്ങിയ അഞ്ചോളം ബഹുരാഷ്ട്ര കമ്പനികളുടെ ശീതള പാനീയങ്ങളില്‍ വിഷാംശങ്ങളുള്ള രാസവസ്തുക്കള്‍ അടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കണ്ടെത്തിയിരുന്നു. സ്ഥിരമായി ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്നത് കാന്‍സര്‍ പോലെയുള്ള മാരകമായ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് പഠനം തെളിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൊക്കകോളയ്ക്ക് മാര്‍ക്കറ്റില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഔഷധ ഗുണം ചൂണ്ടിക്കാട്ടിയുള്ള പുതിയ പാനീയത്തിന്റെ നിര്‍മ്മാണം വിപണിയില്‍ വീണ്ടും സജീവമാകാനുള്ള കമ്പനിയുടെ തന്ത്രമാണെന്നാണ് വിലയിരുത്തല്‍.
 
Other News in this category

 
 




 
Close Window