|
ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നത് ഒഴിവാക്കി ജെറ്റ് എയര്‍വേയ്‌സ്. സെപ്റ്റംബര്‍ 28 മുതല്‍ക്കാണ് ഈ പുതുക്കിയ ടിക്കറ്റ് നയം നടപ്പാക്കുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമെങ്കില്‍ വിമാനത്തില്‍ നിന്ന്പണം നല്‍കി ഭക്ഷണം വാങ്ങാവുന്നതാണ്.
എന്നാല്‍ അന്താരാഷ്ട്ര സര്‍വീസുകളില്‍ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കുന്നത് തുടരും.
വിമാന കമ്പനി വന്‍ നഷ്ടത്തിലായ സാഹചര്യത്തിലാണ് ടിക്കറ്റിങ് നയം പുനര്‍നിര്‍ണയിച്ചിരിക്കുന്നത് . കഴിഞ്ഞ രണ്ടു ക്വാര്‍ട്ടറുകളിലായി 2300 കോടി രൂപയുടെ നഷ്ടമാണ് ജെറ്റ് എയര്‍വെയ്‌സ് രേഖപ്പെടുത്തിയത്. ഗള്‍ഫ് സെക്ടറിലെ യാത്രക്കാര്‍ക്ക് മദ്യം സൗജന്യമായി നല്‍കുന്നത് നിര്‍ത്തലാക്കാനും കമ്പനി ആലോചിക്കുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കമ്പനി വക്താവ് ഇത് നിഷേധിച്ചിട്ടുണ്ട്. നേരത്തെ എയര്‍ വിസ്താരയും ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കുള്ള സൗജന്യ ഭക്ഷണം ഒഴിവാക്കിയിരുന്നു. |