Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
അടുത്ത രണ്ടു ദിവസം ബിഗ് ബില്യണ്‍ ഡെ: ഓണ്‍ലൈന്‍ സൈറ്റുകളില്‍ വന്‍ വിലക്കുറവ്
Reporter
സോഷ്യല്‍ മീഡിയയില്‍ ഫഌപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്ന ഒരു കാര്യം. എന്തിനും ഏതിനും വിലകുറച്ച് വില്‍പ്പന നടത്താനുള്ള ദിവസമെന്നാണ് കമ്പനി ഇക്കാര്യത്തെ കുറിച്ച് അവകാശപ്പെടുന്നത്. ഈ മാസം 10 മുതല്‍ 12 വരെയുള്ള ദിവസങ്ങളാണ് ബിഗ് ബില്യണ്‍ സെയില്‍ നടക്കുക.

ഈ ദിവസം വില്‍പ്പന നടക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളുടെ വില പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഇതില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലൊന്നായ റെഡ്മി നോട്ട് 5 പ്രോയ്ക്ക് വന്‍ വിലക്കുറവാണ് കമ്പനിയിട്ടിരിക്കുന്നത്. 14999 രൂപക്ക് വിറ്റുകൊണ്ടിരുന്ന ഫോണ്‍ ബിഗ് ബില്യണ്‍ ഡേ ഓഫര്‍ പ്രകാരം 12999 രൂപക്ക് ലഭിക്കും.

താരതമ്യേന കുറഞ്ഞ വിലനിലവാരത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഇരട്ട ക്യാമറയും, മികച്ച ഡിസ്‌പ്ലേയും, ഭംഗിയുള്ള ഡിസൈനുമെല്ലാമാണ് ഇത്രയും വലിയ പ്രചാരം റെഡ്മി നോട്ട് 5 പ്രോയ്ക്ക് നേടിക്കൊടുത്തത്. ഡിമാന്‍ഡ് കണ്ട് വിലകൂട്ടിയ ഫോണിന് 'ചടങ്ങുകള്‍' എല്ലാം തീര്‍ത്ത് ആയിരം രൂപ കുറച്ച് കിട്ടുമെന്നാണ് കരുതുന്നത്.
അതേസമയം, അസുസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം വണ്ണിന്റെ 6 ജിബി മോഡലിന് 12999 രൂപ വിലയിട്ടത് ഷവോമിക്ക് തിരിച്ചടിയാകും.
 
Other News in this category

 
 




 
Close Window