|
ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ലഭിക്കുന്നതിന് ഇനി മുതല്‍ മൊബൈല്‍ നമ്പര്‍ തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കണം. അല്ലാത്തപക്ഷം സേവനം ഡിസംബര്‍ ഒന്നുമുതല്‍ സേവനം ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അറിയിച്ചു.
വൈബ്‌സൈറ്റിലൂടെയാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനുള്ള അവസാന തീയതി നവംബര്‍ 30 ാണ്. അതിനു മുമ്പ് മൊബൈല്‍ നമ്പര്‍ തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ലഭിക്കില്ല.
മൊബൈല്‍ നമ്പര്‍ തങ്ങളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് ഏതെങ്കിലും എസ്ബിഐ ബ്രാഞ്ച് സന്ദര്‍ശിച്ച് അവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ കൈമാറിയില്‍ മതിയെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. |