Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കോര്‍പറേറ്റ് സ്ഥാപനങ്ങളിലും മീ ടൂ: ടാറ്റ മോട്ടോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥനു നേരേ ആരോപണം
Reporter
ബോളിവുഡിന് പിന്നാലെ ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയെയും മീ ടൂ തരംഗം ഉലയ്ക്കുന്നു. ടാറ്റ മോട്ടോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയാണ് മാധ്യമ പ്രവര്‍ത്തക മീ ടൂവിലൂടെ വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ടാറ്റ മോട്ടോഴ്‌സിന്റെ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ചീഫ് സുരേഷ് രംഗരാജനെതിരെയാണ് ആരോപണം വന്നത്. ഇതേ തുടര്‍ന്ന് കമ്പനി അദ്ദേഹത്തോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

നിഷ്പക്ഷമായ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് അവധി എടുക്കാന്‍ നിര്‍ദേശിച്ചതെന്ന് കമ്പനി ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും അത് പൂര്‍ത്തിയായാല്‍ ഉചിതമായ നടപടി എടുക്കുമെന്നും കമ്പനി അറിയിച്ചു.
 
Other News in this category

 
 




 
Close Window