Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്
Reporter
ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിൽ വൻ ഇടിവ്. കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് വിദേശ നാണ്യ ശേഖരം ഇപ്പോഴുള്ളത്. ഒക്ടോബർ പന്ത്രണ്ടിനവസാനിച്ച ആഴ്‌ചയിൽ വിദേശ നാണ്യ ശേഖരം 5100 കോടി ഡോളർ കണ്ട് കുറഞ്ഞു. മൊത്തം വിദേശ നാണ്യ ശേഖരം 39,960 കോടി ഡോളറിൽ നിന്ന് 39,446 കോടി ഡോളറായാണ് താഴ്ന്നത്.

രൂപയുടെ വിലയിടിവ് തടയുന്നതിന് റിസർവ് ബാങ്ക് വിദേശ നാണ്യ ശേഖരത്തിൽ നിന്ന് ഡോളർ റിലീസ് ചെയ്തതാണ് വൻ ഇടിവിനു കാരണമായത്. മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 12,800 കോടി മൂല്യം വരുന്ന ഡോളറാണ് വിപണിയിലെത്തിച്ചത്. കഴിഞ്ഞ മാർച്ചിന് ശേഷം മാത്രം ഏകദേശം 3000 കോടി ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ഡോളർ വിലയിലെ വൻ മുന്നേറ്റമാണ് ഈ ഇടിവിനു ഇടയാക്കിയത്.
 
Other News in this category

 
 




 
Close Window