Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 24th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
നാട്ടില്‍ ചെറിയ കാര്‍ വാങ്ങിയിടുന്നവര്‍ക്ക് വാഗണ്‍ ആര്‍ ആണു നല്ലതെന്ന് റിപ്പോര്‍ട്ട്
Reporter
പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സി എന്‍ ജി കാറുകള്‍ക്ക് പ്രിയം വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസകാലയളവില്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന ഏഴു ശതമാനം കൂടിയപ്പോള്‍, സി എന്‍ ജി അധിഷ്ഠിത കാറുകളുടെ വില്‍പന കൂടിയത് 52 ശതമാനമാണ്. മാരുതി, ഹ്യൂണ്ടായ് എന്നീ കമ്പനികളാണ് ഈ രംഗത്ത് നേട്ടം കൊയ്യുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി ഏപ്രില്‍ – സെപ്റ്റംബര്‍ കാലയളവില്‍ 55,000 സി എന്‍ ജി കാറുകളാണ് വിറ്റത്. വാഗന്‍ ആറിന്റെ സി എന്‍ ജി പതിപ്പിനാണ് കാര്‍ വിപണിയില്‍ കൂടുതല്‍ പ്രിയം. സി എന്‍ ജി കാറുകളുടെ ഉത്പാദനം കൂട്ടുമെന്ന് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ പറഞ്ഞു. ഇപ്പോള്‍ മാരുതിയുടെ എട്ട് മോഡലുകളാണ് സി എന്‍ ജിയില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ധനച്ചെലവില്‍ 61 ശതമാനം കുറവാണ് സി എന്‍ ജി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നത്.

ഹ്യൂണ്ടായ് അവരുടെ ജനപ്രിയ മോഡലായ സാന്‍ട്രോയുടെ സി എന്‍ ജി വേരിയന്റ് കഴിഞ്ഞ മാസം അവതരിപ്പിച്ചു. സി എന്‍ ജി വ്യാപകമായി ലഭ്യമാകാത്തതാണ് ഇപ്പോള്‍ വില്പന കുറഞ്ഞ തോതിലാകാന്‍ കാരണം. കൂടുതല്‍ സി എന്‍ ജി പമ്പുകള്‍ വരുന്നതോടെ ഇത്തരം കാറുകളുടെ വില്‍പന കൂടുമെന്നാണ് കാര്‍ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
 
Other News in this category

 
 




 
Close Window