Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ലോകത്ത് ഏറ്റവുമധികം വില്‍ക്കുന്ന ബ്രാന്‍ഡ് മദ്യങ്ങളില്‍ നാലെണ്ണം ഇന്ത്യയില്‍ ഉണ്ടാക്കുന്നതാണ്
Reporter
ലോകത്ത് ഏറ്റവും കൂടുതല്‍ വില്പനയാകുന്ന ആദ്യത്തെ പതിനൊന്ന് ബ്രാന്‍ഡുകളില്‍ നാലെണ്ണം ഇന്ത്യയില്‍ നിന്നാണ്. ആഗോള തലത്തില്‍ മദ്യവില്പന ഉയരുന്നതായും ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു. യുറോ മോണിറ്റര്‍ നടത്തിയ പഠനത്തില്‍ 2017ല്‍ മദ്യവില്പന 1.5 ശതമാനം കണ്ട് വര്‍ധിച്ചു. ഒമ്പത് ലിറ്റര്‍ മദ്യം വീതം ഉള്‍കൊള്ളുന്ന 240 കോടി കെയ്‌സുകളാണ് വിറ്റഴിഞ്ഞത്.

ചൈനയുടെ ബൈജു ലിക്കാരാണ് ലോകത്ത്ഏ റ്റവും അധികം ഉപയോഗിക്കുന്ന ബ്രാന്‍ഡ്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചൈനയിലെ ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ് ഒന്നാം സ്ഥാനത്തിന് കാരണം. ക്യൂബയില്‍ നിന്നുള്ള ബെകാര്‍ഡി റം ആണ് രണ്ടാം സ്ഥാനത്ത്. സ്‌കോട്ട്‌ലാന്ഡിന്റെ ഒറിജിനല്‍ സ്‌കോച്ച് വിസ്‌കി ജോണി വാക്കര്‍ മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.

നാലാം സ്ഥാനത്ത് വരുന്നത് ഇന്ത്യന്‍ ബ്രാന്‍ഡ് ആയ റോയല്‍ സ്റ്റാഗ്. ഇന്ത്യക്കാരന്‍ തന്നെയായ ഇമ്പിരിയല്‍ ബ്ലൂ വിസ്‌കിക്ക് അഞ്ചാം സ്ഥാനമുണ്ട്. ഫിലിപ്പീന്‍സിന്റെ ബ്രാന്‍ഡായ തന്ടവേ ആണ് ഉപഭോഗത്തില്‍ ആറാം സ്ഥാനത്ത്. ഇത് റം ആണ്. അടുത്ത് വരുന്നത് റഷ്യന്‍ വോഡ്കയായ സ്മിര്‍നോഫ്. ഇന്ത്യക്കാരനായ മക്ഡവല്‍ വിസ്‌കി എട്ടാമതെത്തുന്നു. എംപെറാഡോര്‍ എന്ന ബ്രാണ്ടി ആണ് തൊട്ടടുത്ത്. ഫിലിപ്പീന്‍സാണ് ഇവന്റെ ജന്മദേശം. പത്താമത് ഇന്ത്യന്‍ ബ്രാന്‍ഡാണ്, ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി. കൊറിയന്‍ മദ്യമായ ജിന്റോ അടുത്ത സ്ഥാനത്ത് നിലകൊള്ളുന്നതായി യുറോ മോണിറ്റര്‍ വ്യക്തമാക്കുന്നു.
 
Other News in this category

 
 




 
Close Window