Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ആമസോണ്‍ കസ്റ്റമൈസ് ആകുന്നു: അലെക്‌സ സ്‌കില്‍ ബ്ലൂപ്രിന്റ്‌സ് ഇന്ത്യയിലും
Reporter
ആമസോണ്‍ അലെക്‌സ സ്‌കില്‍ ബ്ലൂപ്രിന്റ്‌സ് ഇന്ത്യയിലും. വളരെ എളുപ്പത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കസ്റ്റമൈസേഷന് സാധിക്കുന്ന ടെംപലേറ്റാണ് ഇതിനായുള്ളത്. ഉദാഹരണത്തിന് അലക്‌സ ലോകത്തിലെ ഏറ്റവും മികച്ച രാജ്മാ കറി ഉണ്ടാക്കുന്നത് ആരാണെന്നോ, അലെക്‌സാ ഡാഡിയുടെ കഥ പറയൂ എന്നീ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും കസ്റ്റമൈസ് ചെയ്യാം. കുടുംബങ്ങള്‍ക്കായാണ് പ്രത്യേകമായ ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്

കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും വ്യത്യസ്തമായ അനുഭവം ഉപയോക്താക്കള്‍ക്ക് പകരുന്നതിനും അലെക്‌സ സ്‌കില്‍ ബ്ലൂപ്രിന്റ്‌സ് സഹായിക്കുമെന്ന് ആമസോണ്‍ അലക്‌സ സ്‌കില്‍ കണ്‍ട്രി മാനേജര്‍ ദിലീപ് ആര്‍.എസ് പറഞ്ഞു. വ്യക്തിപരമായും കുടുംബത്തിനാകമാനവും പുതിയ വിനോദ അവസരമായിരിക്കും ഇത് നല്‍കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഓരോരുത്തരുടെയും വ്യക്തിപരമായ നൈപുണ്യങ്ങള്‍ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കുന്നതിനും അലെക്‌സ സ്‌കില്‍ ബ്ലൂപ്രിന്റ്‌സ് സഹായിക്കും. ഇത് പിന്നീട് വാട്‌സ്ആപ്പ്, ഇ മെയില്‍,സോഷ്യല്‍ മീഡിയ എന്നിവ വഴി കൈമാറുകയും ചെയ്യാം

അലെക്‌സ സ്‌കില്‍ ബ്ലൂപ്രിന്റ്‌സ് വെബ്‌സൈറ്റായ blueprints.amazon.in എന്ന വെബ്‌സൈറ്റില്‍ നിന്നും ബ്ലൂപ്രിന്റ് ടെംപ്ലേറ്റ് ലഭിക്കും. നേരത്തെ തയ്യാറാക്കിയ കസ്റ്റമൈസേഷന്‍ ഒറ്റ ക്ലിക്കിലൂടെ തിരഞ്ഞെടുക്കാം. ഇതിന് പ്രത്യേക പരിധി നിശ്ചയിച്ചിട്ടില്ല. ഫണ്‍ & ഗെയിംസ്, അറിവ്, വീട്, കഥ പറയല്‍ എന്നീ വിഭാഗങ്ങളിലായി 30 ടെംപ്ലേറ്റുകളാണ് അലെക്‌സ സ്‌കില്‍ ബ്ലൂപ്രിന്റ്‌സില്‍ ഉള്ളത്.

കപ്പിള്‍ ക്വിസ്, ലോകത്തിലെ ഏറ്റവും നല്ല ഡാഡി, ഏറ്റവും നല്ല അമ്മ, ഫാമിലി തമാശകള്‍ തുടങ്ങിയവയാണ് ഫണ്‍ & ഗെയിംസ് വിഭാഗത്തിലുള്ളത്. ക്വിസ്, ക്വിസ് കേള്‍ക്കല്‍ എന്നിവയാണ് അറിവ് വിഭാഗത്തിലുള്ളത.
 
Other News in this category

 
 




 
Close Window