Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഷെയര്‍ മാര്‍ക്കറ്റിനെ കുറിച്ച് ലോകത്ത് ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം ലേലത്തിന്
Reporter
ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ കുറിച്ച് ലോകത്ത് ആദ്യമായി എഴുതപ്പെട്ട പുസ്തകം ലേലത്തിന് വെച്ചു. ആംസ്റ്റര്‍ഡാം സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ കുറിച്ച് 1688ല്‍ പ്രസിദ്ധീകരിച്ച 'കണ്‍ഫ്യൂഷന്‍ ഓഫ് കണ്‍ഫ്യൂഷന്‍സ്' എന്ന പുസ്തകമാണ് വില്‍പനക്ക് വച്ചിട്ടുള്ളത്. ജോസഫ് പെന്‍സോ ഡി ലാ വേഗ എന്ന വ്യക്തി എഴുതിയ പുസ്തകത്തിന് രണ്ടു ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ ഡോളറാണ് സൂചക വിലയായി നല്‍കിയിരിക്കുന്നത്. ഇതിനുള്ള ബിഡിങ് ഡിസംബര്‍ 17നു സമാപിക്കും.

ഓഹരി വിപണിയില്‍ നിക്ഷേപിക്കേണ്ടത് എങ്ങിനെ എന്നതടക്കമുള്ള, മാര്‍ക്കറ്റിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുള്ളതാണ് ഗ്രന്ഥം. ലോക ചരിത്രത്തില്‍ ആദ്യമായി സ്റ്റോക്ക് മാര്‍ക്കറ്റിനെ കുറിച്ച് എഴുതപ്പെട്ട പുസ്തകമാണ് ഇത്. സ്പാനിഷ് ഭാഷയിലാണ് ഇത് എഴുതിയിരിക്കുന്നത്. 1959ല്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിച്ചു. പുത്സകത്തിന്റെ സ്പാനിഷ് ഭാഷയില്‍ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പാണ് ഓണ്‍ ലൈന്‍ ലേല കമ്പനി ഇപ്പോള്‍ വില്‍പനക്ക് വച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window