Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫോം ഇനി മുതല്‍ ആദായ നികുതി വകുപ്പ് പൂരിപ്പിച്ചു തരും
Reporter
ആദായ നികുതി റിട്ടേണ്‍ ഫോം പൂരിപ്പിക്കുന്നതിന് പ്രയാസം നേരിടുന്നുണ്ടോ ? ഇതാ, ഇതിനു പരിഹാരമായി ആദായ നികുതി വകുപ്പ് എത്തുന്നു. നികുതിദായകര്‍ പൂരിപ്പിക്കുന്നതിന് പകരം ആവശ്യമായ വിവരങ്ങള്‍ മുന്‍കൂറായി രേഖപ്പെടുത്തിയ ഫോറങ്ങള്‍ വകുപ്പ് ലഭ്യമാക്കും. റിട്ടേണ്‍ സമര്‍പ്പിക്കുന്ന വ്യക്തി ഇവ ശരിയാണെങ്കില്‍ അത് അംഗീകരിച്ചു ഫയല്‍ ചെയ്താല്‍ മതിയാകും എന്നതാണ് ഇതിന്റെ സവിശേഷത.

ഒരാളുടെ വരുമാനം, വരുമാന സ്രോതസ്സുകള്‍, വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഫോമില്‍ തന്നെ രേഖപ്പെ ടുത്തിയിട്ടുണ്ടാകും. ഇത് ശരിയാണെങ്കില്‍ സമര്‍പ്പിക്കാം, അല്ലെങ്കില്‍ വേണ്ട തിരുത്തലുകള്‍ മാത്രം വരുത്താം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അറിയിച്ചതാണ് ഇക്കാര്യം.

ഫയല്‍ ചെയ്ത റിട്ടേണുകള്‍ ഒരാഴ്ചക്കകം തീര്‍പ്പാക്കാനും ഇന്‍കം ടാക്‌സ് വകുപ്പ് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ലളിതമായ റിട്ടേണ്‍ ഫയലിംഗ് സംവിധാനത്തില്‍ 50 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഒരു പേജുള്ള ഫോം മാത്രം പൂരിപ്പിച്ചാല്‍ മതിയാകും. പുതുതായി പാന്‍ കാര്‍ഡ് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് നാലു മണിക്കൂറിനകം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
 
Other News in this category

 
 




 
Close Window