|
ഉര്‍ജിത് പട്ടേലിന്റെ പകരക്കാരനായി നിയമിതനായ ശക്തികാന്ത് ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു. 'റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റു. എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി പറയുന്നു' – അദ്ദേഹം ട്വീറ്റ് ചെയ്തു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആകാന്‍ എല്ലാ യോഗ്യതകളും തികഞ്ഞ വ്യക്തി എന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടത്. റിസര്‍വ് ബാങ്കിന്റെ ഇരുപത്തിയഞ്ചാമത് ഗവര്‍ണര്‍ ആണ്ശക്തികാന്ത് ദാസ്.
1957 ഫെബ്രുവരിയില്‍ ഒഡിഷയില്‍ ജനിച്ച അദ്ദേഹം തമിഴ്‌നാട് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ എം എ ബിരുദം നേടി. പിന്നീട് ഐ ഐ എം ബംഗളുരുവില്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ തുടര്‍പഠനം നടത്തി. 2015 ആഗസ്റ്റില്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയായി. ഐ എ എസില്‍ നിന്ന് വിരമിച്ച ശേഷം പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ അംഗമായി. ജി 20 കൂട്ടായ്മയില്‍ ഇന്ത്യയുടെ പ്രതിനിധിയായും പ്രവര്‍ത്തിക്കുന്നു.
പി ചിദംബരം, അരുണ്‍ ജെയ്റ്റ്‌ലി എന്നീ മൂന്ന് ധനമന്ത്രിമാര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. |