Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഇടതുപക്ഷത്തെ മറികടന്ന് കേരള ബാങ്ക് യുഡിഎഫിന്റെ കളത്തിലേക്ക് നീങ്ങുന്നു
Reporter
സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ബാങ്കുകളില്‍ നിന്ന് ഒഴിവാക്കിയ വായ്പ ഇതര സഹകരണ സംഘങ്ങള്‍ക്കും രൂപീകരിക്കാന്‍ പോകുന്ന കേരള ബാങ്കില്‍ അംഗത്വം വേണമെന്ന് നബാര്‍ഡ് ആവശ്യപ്പെട്ടു. ബാങ്ക് ബോര്‍ഡില്‍ ഇതിനായി നിശ്ചിത ശതമാനം സീറ്റുകള്‍ നീക്കിവയ്ക്കണമെന്നാണ് നബാര്‍ഡ് മുന്നോട്ടുവച്ച നിര്‍ദ്ദേശം. ഇക്കാര്യങ്ങള്‍ വിശദമാക്കി കഴിഞ്ഞ ദിവസം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ സഹകരണ സെക്രട്ടറിക്ക് കത്ത് നല്‍കി.

സംസ്ഥാനത്തെ 1,600 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പുറമേ പതിനായിരത്തിലധികം വായ്പ ഇതര സംഘങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്കില്‍ വോട്ടവകാശം ഉണ്ടായിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇവരുടെ വോട്ടവകാശം റദ്ദാക്കി കേരള ബാങ്ക് രൂപീകരണത്തിനായി ജില്ലാ ബാങ്കുകളെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് കീഴിലാക്കിയിരുന്നു.

നബാര്‍ഡിന്റെ പുതിയ നിര്‍ദ്ദേശത്തോടെ കേരള ബാങ്ക് പ്രമേയം പാസാക്കുന്നത് പ്രതിസന്ധിയിലാകും. കേരള ബാങ്കിലേക്ക് ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതിന് കേവല ഭൂരിപക്ഷത്തില്‍ പ്രമേയം പാസാക്കേണ്ടതുണ്ട്. എന്നാല്‍, സംസ്ഥാനത്തെ ഭൂരിപക്ഷം വായ്പ ഇതര സംഘങ്ങളും യുഡിഎഫ് അനുകൂല സംഘടനകളുടെ നിയന്ത്രണത്തിലായതിനാല്‍ ജില്ലാ ബാങ്കുകളില്‍ അവതരിപ്പിക്കുന്ന പ്രമേയം പാസാകാന്‍ ബുദ്ധിമുട്ട് നേരിടും.
 
Other News in this category

 
 




 
Close Window