Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
ഒരു കുറവും വരുത്തിയില്ല; ഇക്കുറിയും ക്രിസ്മസിനും ന്യൂഇയറിനും 514 കോടി രൂപയുടെ മദ്യം മലയാളികള്‍ കുടിച്ചു
Reporter
ക്രിസ്മസ് പുതുവത്സര നാളുകളില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനയിലൂടെ നേടിയത് 514.34 കോടി രൂപ !. 2018 ഡിസംബര്‍ 22 മുതല്‍ 31 വരെയാണ് കോര്‍പ്പറേഷന്‍ ഈ റെക്കോര്‍ഡ് വില്‍പ്പന നടത്തിയത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 480.67 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 33.6 കോടി വര്‍ദ്ധനവാണ് ഈ വര്‍ഷം കോര്‍പ്പറേഷനുണ്ടായത്.

ക്രിസ്മസിന്റെ തലേന്ന് മദ്യവില്‍പ്പനയിലൂടെ കോര്‍പ്പറേഷന്‍ നേടിയെടുത്തത് മുന്‍ വര്‍ഷത്തെക്കാള്‍ 15.43 കോടി രൂപയുടെ അധിക വരുമാനമാണ്. ക്രിസ്മസ് ദിനത്തില്‍ വിറ്റുവരവിലുണ്ടായ വര്‍ദ്ധന 2.47 കോടി രൂപയും. ക്രിസ്മസ് ദിനത്തിലും തലേന്നും ബിവറേജസിന്റെ വില്‍പ്പന യഥാക്രമം 40.60 കോടിയും 64.63 കോടി രൂപയുമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത് 38.13 കോടിയും 49.20 കോടി രൂപയുമായിരുന്നു.

പുതുവര്‍ഷത്തിന്റെ തലേന്ന് വില്‍പ്പന ക്രിസ്മസ് കാലത്തെ കടത്തിവെട്ടി മുന്നേറി. പുതുവര്‍ഷത്തലേന്ന് കോര്‍പ്പറേഷന്‍ 78.77 കോടി രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയത്. മുന്‍ വര്‍ഷം ഇത് 61.74 കോടി രൂപയായിരുന്നു. വര്‍ദ്ധന 17.03 കോടി രൂപ.
 
Other News in this category

 
 




 
Close Window