Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
സ്വര്‍ണത്തിന് വില ഇടിഞ്ഞപ്പോള്‍ സങ്കടപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്: ഒരു പവന് ഇപ്പോള്‍ വില 23,920
Reporter
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.

ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണ്ണ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്.

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സിന് 1157 ഡോളറാണ് ഇന്നത്തെ നിരക്ക്.
 
Other News in this category

 
 




 
Close Window