Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
മുടക്കുന്ന പണത്തിന് നൂറു ശതമാനം ഗ്യാരണ്ടിയാണു സ്വര്‍ണം; തര്‍ക്കമില്ല-വില വീണ്ടും ഉയര്‍ന്ന് ഗ്രാമിന് 3050 രൂപ
Reporter

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 3050 രൂപയായി. പവന് 24,400 രൂപയായി. ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് ഗ്രാമിന് 3030 രൂപയായിരുന്നു. രാജ്യാന്തരവിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി. സ്വര്‍ണവിലയില്‍ ഇന്ന് 400 രൂപയാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതും,വിവാഹസീസണ്‍ അടുത്തതുമാണ് നിരക്ക് ഉയരാന്‍ കാരണം. അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ നിരക്ക് 1302 ഡോളറാണ്. 2012ല്‍ ഗ്രാമിന് 3030 രൂപ എന്നതായിരുന്നു ഇത് വരെയുള്ള റെക്കോര്‍ഡ്. ഡിസംബര്‍ ആദ്യം 22,520 രൂപയായിരുന്നു സ്വര്‍ണവില. ഒന്നരമാസം കൊണ്ട് ഉണ്ടായത് 1,600 രൂപയുടെ വര്‍ധനവാണ് . വിവാഹ സീസണായതിനാല്‍ കച്ചവടക്കാരില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നും ആവശ്യമേറിയതും വില കൂടാന്‍ കാരണമായെന്നാണ് കണക്കുകൂട്ടുന്നത്.

 
Other News in this category

 
 




 
Close Window