Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ഗുലാത്തി ബിസിനസുകാരനല്ല; പക്ഷേ ബിസിനസുകാര്‍ ഇതുപോലെ മറ്റൊരാളുടെയും മുഖം കണ്ടിട്ടുണ്ടാവില്ല
Reporter
ഇന്ത്യയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന സ്‌പൈസസ് കമ്പനിയായ മഹാശയ ഡി ഹട്ടിയുടെ (എംഡിഎച്ച്) സിഇഒയാണ് ധരം പാല്‍ ഗുലാത്തി. എഫ്എംസിജി സെക്ടറില്‍ പ്രവര്‍ത്തിക്കുന്ന സിഇഒമാരില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

ഇതുകൊണ്ടെന്നും തീരുന്നില്ല ഗുലാത്തിയുടെ പ്രത്യേകതകള്‍. തന്റെ കമ്പനി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതും ഈ 95 കാരന്‍ തന്നെയാണ്. ഒരു പക്ഷേ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പരസ്യ ചിത്ര അഭിനയതാവും ഇദ്ദേഹമായിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നത്തെ പാകിസ്ഥാന്‍ പ്രദേശമായ സിയാല്‍കോട്ടില്‍ 1923 മാര്‍ച്ച് 27 നാണ് ഗുലാത്തി ജനിച്ചത്. പിന്നീട് ഇന്ത്യ വിഭജനകാലത്ത് ഗുലാത്തിയുടെ കുടുംബം ഇന്ത്യയിലെത്തി. അന്ന് അതിര്‍ത്തി കടന്നെത്തിയ ആ കുടുംബത്തിന്റെ കൈയില്‍ ഉണ്ടായിരുന്നത് വെറും 1,500 രൂപ മാത്രമായിരുന്നു. അവിടെ നിന്നാണ് ഗുലാത്തി 2,000 കോടി മൂല്യമുളള എംഡിഎച്ച് എന്ന വന്‍കിട കമ്പനി സ്ഥാപിക്കുന്നത്. എംഡിഎച്ചിന്റെ സിഇഒയായ അദ്ദേഹത്തിന്റെ 2018 ലെ ശമ്പളം 25 കോടി രൂപയായിരുന്നു. എഫ്എംസിജി (ഫാസ്റ്റ് മൂവെബിള്‍ കണ്‍സ്യൂമര്‍ ഗുഡ്‌സ്) മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സിഇഒമാരില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം!.

ഇന്ന് ഇന്ത്യയിലും ദുബായിലുമായി എംഡിഎച്ചിന് 18 ഫാക്ടറികളുണ്ട്. കമ്പനി മൊത്തം 62 ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നു. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉത്തരേന്ത്യയില്‍ 80 ശതമാനം വിപണി വിഹിതം ഉണ്ടെന്നാണ് എംഡിഎച്ചിന്റെ അവകാശവാദം. രണ്ട് മാസം കൂടി കഴിയുന്നതോടെ 96 വയസ്സ് പൂര്‍ത്തിയാകുന്ന ഗുലാത്തിക്ക് ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുണ്ട്.
 
Other News in this category

 
 




 
Close Window