Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കേരളത്തിലേക്ക് ആയിരം കോടി നിക്ഷേപവുമായി റാക്ക്ബാങ്ക് എത്തുന്നു
Reporter
എട്ടുവര്‍ഷം കൊണ്ടാണ് ആയിരം കോടി രൂപയുടെ ലോകോത്തര ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നത്. മാര്‍ച്ചില്‍ കൊച്ചിയില്‍ വെച്ചു നടന്ന സാങ്കേതിക ഉച്ചകോടിക്കിടെ കേരളത്തില്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുവാനുള്ള താത്പര്യം റാക്ക്ബാങ്ക് അറിയിച്ചിരുന്നു.


കൊച്ചി: ചേര്‍ത്തല ഇന്‍ഫോപാര്‍ക്ക് ക്യാംപസില്‍ ഡേറ്റാ സെന്റര്‍ സ്ഥാപിക്കാന്‍ ആയിരം കോടിയുടെ നിക്ഷേപ പദ്ധതിയുമായി റാക്ക്ബാങ്ക് എത്തുന്നു. ഇതിനുളള കരാര്‍ റാക്ക്ബാങ്കും ഇന്‍ഫോപാര്‍ക്കും തമ്മില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എട്ടുവര്‍ഷം കൊണ്ടാണ് ആയിരം കോടി രൂപയുടെ ലോകോത്തര ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നത്. മാര്‍ച്ചില്‍ കൊച്ചിയില്‍ വെച്ചു നടന്ന സാങ്കേതിക ഉച്ചകോടിക്കിടെ കേരളത്തില്‍ ഡാറ്റാ സെന്റര്‍ സ്ഥാപിക്കുവാനുള്ള താത്പര്യം റാക്ക്ബാങ്ക് അറിയിച്ചിരുന്നു. വളര്‍ന്നു വരുന്ന കേരള ഐടി വ്യവസായത്തിന് ലോകോത്തര നിലവാരമുള്ള ഡാറ്റ സെന്റര്‍ മുതല്‍ക്കൂട്ടാകും. മുഖ്യമന്ത്രിയുടെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
 
Other News in this category

 
 




 
Close Window