Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
കച്ചവടം ഇടിഞ്ഞു: മാരുതി കാര്‍ ഉത്പാദനം കുറയ്ക്കുന്നു
Reporter
മാര്‍ച്ച് മാസത്തില്‍ ഉത്പാദനം 26 ശതമാനം കുറയ്ക്കുമെന്ന് മാരുതി പ്രഖ്യാപിച്ചു. 126,000 യൂണിറ്റായാണ് ഉത്പാദനം കുറക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 172,000 യൂണിറ്റായിരുന്നു ഉത്പാദനം. ഇന്ത്യന്‍ വിപണിയില്‍ കാറുകളുടെ ഡിമാന്‍ഡ് കുത്തനെ കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഡിമാന്‍ഡില്‍ കടുത്ത മാന്ദ്യം നേരിടുന്നുണ്ട്. ഇപ്പോള്‍ അത് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഉത്പാദനം കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചത്. 2015 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉത്പാദനമാണ് ഈ മാര്‍ച്ചില്‍ ഉണ്ടാവുക.

ഡിമാന്‍ഡ് കുറഞ്ഞത് മൂലം പ്രമുഖ കമ്പനികളുടെ കൈവശം സ്റ്റോക്ക് കൂടുതലാണ്. ഇത് വിറ്റഴിക്കുന്നതിനാണ് മാരുതി ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളും ഉത്പാദനം കുറയ്ക്കാന്‍ കാരണമാണ്. കഴിഞ്ഞ എട്ടു മാസമായി മാരുതിയുടെ വില്പന വലിയ മാറ്റമില്ലാതെയാണ് തുടരുന്നത്. 2018 ജൂലൈ മുതല്‍ 2019 ഫെബ്രുവരി വരെയുള്ള മൊത്തം വില്പനയെടുത്താല്‍ 0 .21 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window