Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
എ ടി എം കാര്‍ഡുകള്‍ ഇനി മുതല്‍ ഓരോരുത്തര്‍ക്കും ഓഫ് ചെയ്യാം, ഓണ്‍ ചെയ്യാം
Reporter
എ ടി എം കാര്‍ഡുകള്‍ നമുക്ക് ആവശ്യമില്ലാത്ത അവസരങ്ങളില്‍ ഓഫ് ചെയ്യാനും ആവശ്യമുള്ളപ്പോള്‍ മാത്രം ഓണ്‍ ചെയ്യാനും കഴിയുന്ന സംവിധാനം ചില ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്നു.

ഇതിനു പുറമെ പണം പിന്‍വലിക്കുന്നതിനുള്ള പരിധിയും കാര്‍ഡുകളില്‍ നിശ്ചയിക്കാന്‍ കഴിയും. പിന്‍വലിക്കാനുള്ള പരിധി 5000 രൂപയായി നിശ്ചയിച്ചാല്‍ അതില്‍ കൂടുതല്‍ പണം എ ടി എമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയില്ല. കൂടുതല്‍ പണം പിന്‍വലിക്കേണ്ട ആവശ്യം വന്നാല്‍ പ്രസ്തുത ലിമിറ്റ് ഉയര്‍ത്തി സെറ്റ് ചെയ്യണം. വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്റര്‍നാഷണല്‍ സേവനം ആവശ്യമില്ലെങ്കില്‍ അത് ഓഫ് ചെയ്യാന്‍ കഴിയും. ഇപ്പോള്‍ ഏതാനും ബാങ്കുകള്‍ മാത്രമാണ് ഈ സൗകര്യം നല്‍കുന്നത്.

പല ബാങ്കുകളിലും ഇതിന്റെ ഓപ്പറേറ്റിംഗ് രീതി വ്യത്യസ്തമാണ്. പുതിയ കാര്‍ഡുകളില്‍ അവ ഓണ്‍ ചെയ്യുന്നതിനും ഓഫാക്കുന്നതിനും ഒരു ബട്ടണ്‍ ചില ബാങ്കുകള്‍ നല്‍കുന്നുണ്ട്. ഓഫ് ചെയ്ത് വെച്ചിരുന്നാല്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ കഴിയില്ല.

എന്നാല്‍ നെറ്റ് ബാങ്കിങ്ങിലൂടെയാണ് കൂടുതല്‍ ബാങ്കുകളും ഈ സേവനം നല്‍കുന്നത്. ഇത് വഴി ട്രാന്‍സാക്ഷന്‍ ലിമിറ്റ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സെറ്റ് ചെയ്യാന്‍ കഴിയും. ഇത് ആവശ്യമെങ്കില്‍ മാറ്റാനും കഴിയും. ഫോണ്‍ ബാങ്കിംഗ് വഴിയും ഈ സൗകര്യം നല്‍കുന്ന ബാങ്കുകള്‍ ഉണ്ട്. കാര്‍ഡുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്ന ഇക്കാലത്ത് ഈ സൗകര്യങ്ങള്‍ ബാങ്ക് ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷിത്വം നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
 
Other News in this category

 
 




 
Close Window