Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ബിസിനസ്‌
  Add your Comment comment
മൂന്നുകൊല്ലം കൊണ്ട് 20,000 ചൂലുകള്‍ നിര്‍മിച്ച് മക്കളെ പഠിപ്പിച്ച കടം വീട്ടിയ ഒരു അമ്മ
Reporter
ഈ പാവം അമ്മ വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയാണ് തന്റെ മക്കളെ പഠിപ്പിച്ചത്. പഠിക്കാന്‍ വേണ്ടി മക്കള്‍ ദൂരദിക്കുകളിലുള്ള കോളേജുകളില്‍ ചെന്ന് താമസിക്കുമ്പോള്‍ കടം വീട്ടാന്‍ വേണ്ടി അമ്മ വീട്ടില്‍ രാവെന്നോ പകലെന്നോ ഉള്ള ഭേദമില്ലാതെയുള്ള അദ്ധ്വാനത്തിലായിരുന്നു


കുട്ടികളായിരിക്കുമ്പോള്‍ പലരും തിരിച്ചറിഞ്ഞോളണമെന്നില്ല, കുഞ്ഞുങ്ങളുടെ സന്തോഷത്തിനായി, അവരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതിനായി അമ്മമാര്‍ എന്തൊക്കെ പങ്കപ്പാടുകള്‍ ഏറ്റെടുക്കുമെന്ന്. നമ്മള്‍ കുഞ്ഞായിരിക്കുമ്പോള്‍ അവര്‍ ഏറ്റെടുക്കുന്ന കഷ്ടപ്പാടാവും, രാത്രികളില്‍ ഉറക്കമൊഴിഞ്ഞു നടത്തുന്ന അദ്ധ്വാനങ്ങളാവും നമ്മുടെ സ്വപ്നങ്ങളിലേക്കുള്ള പ്രയാണങ്ങളുടെ ഇന്ധനം.

ചൈനയില്‍ നിന്നുള്ള ഈ പാവം അമ്മ വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയാണ് തന്റെ മക്കളെ പഠിപ്പിച്ചത്. പഠിക്കാന്‍ വേണ്ടി മക്കള്‍ ദൂരദിക്കുകളിലുള്ള കോളേജുകളില്‍ ചെന്ന് താമസിക്കുമ്പോള്‍ കടം വീട്ടാന്‍ വേണ്ടി അമ്മ വീട്ടില്‍ രാവെന്നോ പകലെന്നോ ഉള്ള ഭേദമില്ലാതെയുള്ള അദ്ധ്വാനത്തിലായിരുന്നു. അവരുടെ കടം വീട്ടാന്‍ ചില്ലറ അദ്ധ്വാനമൊന്നും പോരായിരുന്നു. പക്ഷേ, നമ്മുടെ അമ്മമാരുണ്ടല്ലോ അവര്‍ 'സൂപ്പര്‍ വുമണ്‍' ആണ്. കടം വീട്ടാന്‍ വേണ്ടി അവര്‍ ചൂലുണ്ടാക്കി വില്‍ക്കാന്‍ തീരുമാനിച്ചു. വെറും മൂന്നു വര്‍ഷത്തിന്റെ കാലയളവില്‍ അവര്‍ ഉണ്ടാക്കി വിറ്റത് 20,000 ചൂലുകളാണ്. അതായത്, ഒരു മാസം 555 ചൂലുകള്‍.
 
Other News in this category

 
 




 
Close Window